Friday, November 30, 2007

ഭൂതകാലത്തിലേക്ക്...

കുട്ടിക്കാലത്തെ കുറച്ചു ഓര്‍മ്മകള്‍ ഇടയ്ക്കിടെ എന്റെ പ്രവാസ ജീവിതത്തില്‍ ഒരു നഷ്ടബോധം ഉണ്ടാക്കാറുണ്ട്. ഇന്നലേകളുടെ ഓര്‍മ്മകളുമായി ഇന്നിന്റെ നഷ്ടങ്ങളെ താരതമ്യപ്പെടൂത്തുന്നതില്‍ യാതൊരു കാര്യവും ഇല്ല എന്നു എന്റെ കൂട്ടൂ‍കാര്‍ പറയുന്നു. പക്ഷെ...

ഇന്നു നഴ്സറി എന്നൊക്കെ ആളുകള്‍ പറയുന്ന പഴയ ആ ‘ബാലവാടി‘യില്‍ നിന്നായിരുന്നു അറിവിന്റെ ലോകം എനിക്കു നേരെ തുറന്നത്. അവ്യക്തമായ ചില ഓര്‍മ്മളേ എന്നില്‍ തങ്ങി നില്‍ക്കുന്നുള്ളൂ. ഓലയും, മുളയും കൊണ്ടുണ്ടാക്കിയ ഒരു ഷെഡ്ഡ്, വെള്ളം നിറഞ്ഞ പാടങ്ങള്‍, സൂര്യ ടീച്ചര്‍, നഴ്സറിയില്‍ നിന്നും കിട്ടുമായിരുന്ന ഗോതമ്പ് ഉപ്പുമാവ് ... കഴിഞ്ഞു... എനിക്കു കുറ്റബോധം തോന്നുന്നില്ലേ എന്നു നിങ്ങള്‍ ചോദിച്ചേക്കാം! ഉണ്ടു സ്നേഹിതാ... ഞാന്‍ സ്കൂളില്‍ ആയപ്പോള്‍ നാട്ടില്‍ ജനസംഖ്യ കണക്കെടുക്കാന്‍ സൂര്യ ടീച്ചര്‍ വീട്ടില്‍ വരുമായിന്നു. പക്ഷെ കുറച്ചു നാണം കുണുങ്ങിയായിരുന്ന എനിക്കു ടീച്ചറുടെ മുന്‍പില്‍ പോകാന്‍ വലിയ ചമ്മല്‍ ആയിരുന്നു. പക്ഷെ ടീച്ചര്‍ എന്നെ കണ്ടേ പോകുമായിരുന്നുള്ളൂ... ഹൈസ്കൂ‍ളില്‍ ആയപ്പോള്‍ ഇടക്കു കാണാറുണ്ടായിരുന്നു... വിശേഷങ്ങള്‍ എല്ലാം ചോദിക്കും. ഇടക്കു കേട്ടൂ‍, ആള്‍ ഒരു കാന്‍സര്‍ രോഗിയാണെന്നു, എന്നിട്ടും എന്റെ കല്ല്യാണത്തിനു വന്നിരുന്നു എന്നു. സ്വന്തം വിവാഹത്തിനു വെറും രണ്ടു ദിവസം മുന്‍പു മാത്രം നാട്ടിലെത്തിയ എനിക്കു എവിടുന്നു തുടങ്ങണം എന്നു ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല... പിന്നീടു ഉമ്മ പറഞ്ഞാണു ഞാന്‍ എല്ലാം അറിഞ്ഞത്.

സത്യത്തില്‍ ഇതു എഴുതുന്ന സന്ദര്‍ഭത്തിലാണ് ഞാന്‍ അതെക്കുറിച്ചു ചിന്തിക്കുന്നത്... വെള്ളം നിറഞ്ഞു കിടന്നിരുന്ന ആ പാടങ്ങളുടെ അവസ്ഥ ഇന്നു എന്തായിരിക്കും. പ്രവസിയായ ഞാ‍ന്‍ നട്ടില്‍ പോകുമ്പോള്‍‍ ഇതൊന്നും ശ്രദ്ധിക്കാറില്ല എന്നു വേദനയോടെ ഓര്‍ക്കുന്നു.

Sunday, November 4, 2007

മാങ്ങാ അച്ചാര്‍...

അങ്ങിനെ വീണ്ടും ആ മാങ്ങാ അച്ചാര്‍ കഴിക്കാന്‍ യോഗമുണ്ടായി... പണ്ടു ഉമ്മ ഇട്ടു തന്ന അതേ മാങ്ങാ അച്ചാര്‍...നാട്ടില്‍ നിന്നും വന്നപ്പോള്‍ കൊണ്ടു വന്നതാണു, റാസ് ലിയുടെ ഉമ്മയുടെ വക... പണ്ടു സ്കൂളിലേക്കുള്ള ചോറ്റു പാത്രത്തിലെ പ്രധാന ഐറ്റം ഈ മാങ്ങാ അച്ചാര്‍ ആയിരുന്നു...ആ കാലം എല്ലാം കഴിഞ്ഞു... തിരിച്ചു കിട്ടാത്ത വിധം.

എന്റെ ജീവിതത്തിലെ മറക്കാനാവത്ത കാലം... അല്ലെങ്ങില്‍ മറക്കാനിഷ്ടപ്പെടാത്ത കാലം... അപ്രതീക്ഷിതമായി പഴയ ഒരു സഹപാഠിയെ ഓര്‍ക്കൂട്ടില്‍ കണ്ടപ്പോള്‍ അറിയാതെയെങ്ങാനും മനസ്സൊന്നസ്വസ്ഥമായോ? ലിറ്റില്‍ ഫ്ലവറിലെ ആ ജീവിതം... ഒന്നാം ക്ലാസ്സുകാരന്റെ മനസ്സില്‍ പ്രണയം തോന്നുമോ...? അതോ വെറും ഒരു സ്നേഹം... ഒരു കൂട്ടുകാരിയോടെന്ന പോലെ...അറിയില്ലായിരുന്നു... ഇപ്പോഴും അതെന്തായിരുന്നു എന്നു മനസ്സിലാവുന്നില്ല...! ഒന്നല്ല... ഒരുപാടു പേരെ ഞാന്‍ പ്രണയിച്ചിരുന്നു..