Sunday, November 4, 2007

മാങ്ങാ അച്ചാര്‍...

അങ്ങിനെ വീണ്ടും ആ മാങ്ങാ അച്ചാര്‍ കഴിക്കാന്‍ യോഗമുണ്ടായി... പണ്ടു ഉമ്മ ഇട്ടു തന്ന അതേ മാങ്ങാ അച്ചാര്‍...നാട്ടില്‍ നിന്നും വന്നപ്പോള്‍ കൊണ്ടു വന്നതാണു, റാസ് ലിയുടെ ഉമ്മയുടെ വക... പണ്ടു സ്കൂളിലേക്കുള്ള ചോറ്റു പാത്രത്തിലെ പ്രധാന ഐറ്റം ഈ മാങ്ങാ അച്ചാര്‍ ആയിരുന്നു...ആ കാലം എല്ലാം കഴിഞ്ഞു... തിരിച്ചു കിട്ടാത്ത വിധം.

എന്റെ ജീവിതത്തിലെ മറക്കാനാവത്ത കാലം... അല്ലെങ്ങില്‍ മറക്കാനിഷ്ടപ്പെടാത്ത കാലം... അപ്രതീക്ഷിതമായി പഴയ ഒരു സഹപാഠിയെ ഓര്‍ക്കൂട്ടില്‍ കണ്ടപ്പോള്‍ അറിയാതെയെങ്ങാനും മനസ്സൊന്നസ്വസ്ഥമായോ? ലിറ്റില്‍ ഫ്ലവറിലെ ആ ജീവിതം... ഒന്നാം ക്ലാസ്സുകാരന്റെ മനസ്സില്‍ പ്രണയം തോന്നുമോ...? അതോ വെറും ഒരു സ്നേഹം... ഒരു കൂട്ടുകാരിയോടെന്ന പോലെ...അറിയില്ലായിരുന്നു... ഇപ്പോഴും അതെന്തായിരുന്നു എന്നു മനസ്സിലാവുന്നില്ല...! ഒന്നല്ല... ഒരുപാടു പേരെ ഞാന്‍ പ്രണയിച്ചിരുന്നു..

2 comments:

Unknown said...

മകനേ.....ലിറ്റില്‍ ഫ്ലവര്‍കാര്‍ ഇവിടെ വേറേയും ഉണ്ടു കേട്ടോ...

പരിത്രാണം said...

അനുഭവങ്ങള്‍ വായിച്ചറിഞ്ഞപ്പോള്‍ സങ്കടം വന്നു. വരാതിരിക്കാന്‍ തരമില്ലല്ലോ അത്രക്കും ഹൃദയസ്പര്‍ശിയായല്ലേ അവതരിപ്പിച്ചിരിക്കുന്നതു.

"സത്യം ദുഃഖമാണുണ്ണീ നുണയല്ലോ സുഖപ്രദം" എന്നാണു എനിക്കിപ്പോള്‍ മനസ്സില്‍ വരുന്നത്.
പ്രവാസികളില്‍ അധികവും ഇത്തരം കഷ്ടപ്പാടുകളിലൂടെ യാത്രചെയ്തവര്‍ തന്നെയാണ് പക്ഷേ മറവി അവരെ അഹങ്കാരികളാക്കുന്നു എന്നു മാത്രം. അതിനു വിപരീതമായി പച്ചയായ ഒരു മനുഷ്യനെ എനിക്കിവിടെ കാണാന്‍ സാധിച്ചു എന്ന സന്തോഷം ആണു എനിക്കു ഈ കമന്റിടാനുള്ള പ്രചോദനം.

എല്ലാ നന്മകളും നേരുന്നു.
സസ്നേഹം മുജീബ് റഹ് മാന്‍